Friday, July 22, 2011

ചിന്ത

ഒരു രാത്രിമഴയുടെ
തണുപ്പില്‍ എല്ലാം മറന്നു
സുഖമായുറങ്ങാന്‍ കൊതിച്ചെങ്കിലും
പെയ്തത് പക്ഷെ
ഇടവപ്പാതിയായിരുന്നില്ല
ഓര്‍മകളുടെ കനലുകളായിരുന്നു
ആ ചൂടില്‍ മനസ്
ചുട്ടുപൊള്ളിയപ്പോഴും
ആശ്വാസത്തിന്റെ മഞ്ഞുതുള്ളിയായി
ഹൃദയത്തില്‍ അപ്പോഴും
ബാക്കിയുണ്ടായിരുന്നത്
ഒരു തുള്ളി നന്മയായിരുന്നു
ആര്‍ക്കോ കാത്തുവെച്ച കുറച്ച് സ്നേഹവും

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home