ഒരു സായംസന്ധ്യയുടെ ഓര്‍മയ്ക്ക്
അന്ന്
ആ തിരക്കില്‍
ആള്‍ക്കൂട്ടത്തിനിടയില്‍ ആരോരുമറിയാതെ
അവളെ ഞാന്‍
ഒരുപാട് തിരഞ്ഞു .
‘വരുമെന്ന്
പറഞ്ഞിരുന്നതാണല്ലോ’
വരും ; എനിക്ക്
തീര്‍ച്ചയായിരുന്നു .
പക്ഷേ , സമയം
വൈകിയിരിക്കുന്നു . ഇനിയും കണ്ടില്ലെങ്കില്‍
ചിലപ്പോള്‍ ....
അരണ്ട
വെളിച്ചത്തില്‍ അവളെ ഞാന്‍ അന്വേഷിച്ചു കൊണ്ടിരുന്നു.
ആദ്യമായി ആ
മുഖമൊന്ന് കാണണമെന്ന് വിചാരിച്ചിട്ട് കാണാതെ പോകേണ്ടി വരുമോ ?
എന്റെ മനസ്സില്‍
നിരാശ പടര്‍ന്നു തുടങ്ങി .
പെട്ടെന്ന് . . . ,
കുറച്ചകലെ ഒരു
പുഞ്ചിരി .
അതെ , അവള്
തന്നെ .
മറ്റാരും
കാണാതിരിക്കാനോ എന്തോ അവള് ആ ചിരി മറച്ചു മുഖം തിരിച്ചു .
എന്റെ
ചുണ്ടുകളിലും അപ്പോള്‍ ഞാനറിയാതെ ഒരു പുഞ്ചിരി വിടരുന്നുണ്ടായിരുന്നു .
ഞാനവളെ ഒന്നുകൂടി
നോക്കി .
എന്നാല്‍ ഒരു
നിമിഷത്തിന്റെ തിരക്കില്‍ അവള് ആള്‍ക്കൂട്ടത്തിനിടയില്‍ അലിഞ്ഞില്ലാതായത് ഞാനറിഞ്ഞില്ല .
ഞാന്‍ വേഗം
മുന്നോട്ട് നടന്നു .
എവിടെപ്പോയി ഒരു
നിമിഷം കൊണ്ട് !!!
പോയി .. അവള്
പോയി . . . .
കണ്ടിട്ടും ഒരു
വാക്കുപോലും മിണ്ടാതെ അവള് പോയി .
തിരക്കില്‍
അവളുടെ മുഖത്തുനിന്നു കണ്ണെടുത്ത ആ ഒരു നിമിഷത്തെ ഞാന്‍ ശപിച്ചു .
“ഏട്ടാ” പെട്ടെന്ന്
എവിടെ നിന്നോ ഒരു വിളി എന്റെ കാതില്‍ പതിച്ചു .
“എട്ടനാരെയാ
നോക്കുന്നത്” ...?
എന്റെ മനസ്സില്‍
ഒരായിരം നക്ഷത്രങ്ങള്‍ വിരിഞ്ഞു .
അവള് എന്നോട്
എന്തൊക്കെയോ ചോദിച്ചു . ഞാന്‍ എന്തൊക്കെയോ മറുപടിയും പറഞ്ഞു, യാന്ത്രികമായി .
മനസ്സ് നിറയെ
സന്തോഷം മാത്രമായിരുന്നു .
“ഏട്ടാ ഞാന്‍
പോവാ , പിന്നെ എപ്പോഴേലും കാണാം “
കാണാം , ഞാന്‍
പറഞ്ഞു .
അവള് ആള്‍തിരക്കിലേക്ക്
അലിഞ്ഞു ചേരുന്നതും നോക്കി ഞാന്‍ നിന്നു.


0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home