Saturday, July 30, 2011

കുഞ്ഞൂട്ടനും കുഞ്ഞേച്ചിയും

ഒരിക്കലൊരു കുഞ്ഞൂട്ടനുണ്ടായിരുന്നു ,അവനൊരു കുഞ്ഞേച്ചിയും...
      
ചേച്ചിക്കവനെ ഒരുപാട് കുറെ കുറെ ഇഷ്ടമാണ് .അവനു ചേച്ചിനേം .ചേച്ചി കുഞ്ഞൂട്ടന് മാമം വാരിക്കൊടുക്കും ,താരാട്ട് പാടിക്കൊടുക്കും ,ചക്കരയുമ്മകൊടുക്കും  പിന്നെ നിറയെ സ്നേഹം കൊടുക്കും .
അവന്‍ ഉക്കു‍ളില്‍ പോണത് കുഞ്ഞേച്ചിടെ വിരല്‍ പിടിച്ചാ ...കുഞ്ഞൂട്ടനെപ്പോഴും എന്തിനും കുഞ്ഞേച്ചി വേണം .കുഞ്ഞേച്ചിക്ക് എന്ത് കിട്ടിയാലും അത് കുഞ്ഞൂട്ടന് കൊടുക്കും .ഉച്ചക്ക് കുഞ്ഞൂട്ടന്‍‍ കാണാതെ കുഞ്ഞേച്ചി ക്ലാസ്സില്‍‍ വന്നു നോക്കും ; മാമുണ്ടോന്നറിയാന്‍‍. ഉക്കുളില്‍വെച്ച് വാരിക്കൊടുക്കാന്‍ പറ്റില്ലല്ലോ .
ശരിക്കും അമ്മയെപ്പോലെയാണ് കുഞ്ഞൂട്ടന്‍‍ ചേച്ചിയെ സ്നേഹിച്ചിരുന്നത് .ചേച്ചിക്കും അങ്ങനെയായിരുന്നു..
ചേച്ചിടെ കുഞ്ഞൂട്ടനും കുഞ്ഞൂട്ടന്റെ ചേച്ചിയും അങ്ങനെയങ്ങനെ . . . .
എത്രനാള്‍‍ ......???

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home