Saturday, December 6, 2014

പറഞ്ഞതും പറയാതിരുന്നതും

പറയാന്‍ വിചാരിച്ചിട്ടും 
പറയാന്‍ കഴിയാതിരുന്ന വാക്കുകള്‍ 
എന്‍റെ തൊണ്ടയില്‍ 
കുടുങ്ങിക്കിടക്കുന്നു .
എനിക്ക് ശ്വാസം മുട്ടുന്നു .

പറയരുത് എന്ന് വിചാരിച്ചിട്ടും 
അറിയതെ പറഞ്ഞുപോയ വാക്കുകള്‍ 
എന്‍റെ കഴുത്ത് ഞെരിക്കുന്നു 
എനിക്ക് പിന്നെയും ശ്വാസം മുട്ടുന്നു .

എന്ത് പറയണമെന്നും 
എന്ത് പറയരുതെന്നും 
അറിയാത്തതുകൊണ്ട് 
ഞാനിപ്പോള്‍ ആരോടും 
ഒന്നും പറയാറില്ല .