Friday, April 18, 2014

ഒരു സായംസന്ധ്യയുടെ ഓര്‍മയ്ക്ക്

അന്ന്
ആ തിരക്കില്‍  
ആള്‍ക്കൂട്ടത്തിനിടയില്‍ ആരോരുമറിയാതെ
അവളെ ഞാന്‍ ഒരുപാട് തിരഞ്ഞു .
‘വരുമെന്ന് പറഞ്ഞിരുന്നതാണല്ലോ’
വരും ; എനിക്ക് തീര്‍ച്ചയായിരുന്നു .
പക്ഷേ , സമയം വൈകിയിരിക്കുന്നു . ഇനിയും കണ്ടില്ലെങ്കില്‍
ചിലപ്പോള്‍ ....
അരണ്ട വെളിച്ചത്തില്‍ അവളെ ഞാന്‍ അന്വേഷിച്ചു കൊണ്ടിരുന്നു.
ആദ്യമായി ആ മുഖമൊന്ന് കാണണമെന്ന് വിചാരിച്ചിട്ട് കാണാതെ പോകേണ്ടി വരുമോ ?
എന്‍റെ മനസ്സില്‍ നിരാശ പടര്‍ന്നു തുടങ്ങി .
പെട്ടെന്ന്  . . . ,
കുറച്ചകലെ ഒരു പുഞ്ചിരി .
അതെ , അവള്‍ തന്നെ .
മറ്റാരും കാണാതിരിക്കാനോ എന്തോ അവള്‍ ആ ചിരി മറച്ചു മുഖം തിരിച്ചു .
എന്‍റെ ചുണ്ടുകളിലും അപ്പോള്‍ ഞാനറിയാതെ ഒരു പുഞ്ചിരി വിടരുന്നുണ്ടായിരുന്നു .
ഞാനവളെ ഒന്നുകൂടി നോക്കി .
എന്നാല്‍ ഒരു നിമിഷത്തിന്‍റെ തിരക്കില്‍ അവള്‍ ആള്‍ക്കൂട്ടത്തിനിടയില്‍  അലിഞ്ഞില്ലാതായത് ഞാനറിഞ്ഞില്ല .
ഞാന്‍ വേഗം മുന്നോട്ട് നടന്നു .
എവിടെപ്പോയി ഒരു നിമിഷം കൊണ്ട്  !!!
പോയി .. അവള്‍ പോയി  . . . .
കണ്ടിട്ടും ഒരു വാക്കുപോലും മിണ്ടാതെ അവള്‍ പോയി .
തിരക്കില്‍ അവളുടെ മുഖത്തുനിന്നു കണ്ണെടുത്ത ആ ഒരു നിമിഷത്തെ ഞാന്‍ ശപിച്ചു .
“ഏട്ടാ” പെട്ടെന്ന് എവിടെ നിന്നോ ഒരു വിളി എന്‍റെ കാതില്‍ പതിച്ചു .
“എട്ടനാരെയാ നോക്കുന്നത്” ...?
എന്‍റെ മനസ്സില്‍ ഒരായിരം നക്ഷത്രങ്ങള്‍ വിരിഞ്ഞു .
അവള്‍ എന്നോട് എന്തൊക്കെയോ ചോദിച്ചു . ഞാന്‍ എന്തൊക്കെയോ മറുപടിയും പറഞ്ഞു, യാന്ത്രികമായി .
മനസ്സ് നിറയെ സന്തോഷം മാത്രമായിരുന്നു .
“ഏട്ടാ ഞാന്‍ പോവാ , പിന്നെ എപ്പോഴേലും കാണാം “
കാണാം , ഞാന്‍ പറഞ്ഞു .
അവള്‍ ആള്‍തിരക്കിലേക്ക് അലിഞ്ഞു ചേരുന്നതും നോക്കി ഞാന്‍ നിന്നു.






Tuesday, April 8, 2014

Its happening...

yes ,
its happening in my life.
I dnt know what will be the end.
But I  never want to change myself.
Bcoz I'm enjoying it.
yes ,
its happening in my life.

ഞാനും നീയും

ഈ ലോകത്തെ മറ്റുള്ളവര്‍ക്ക് വേണ്ടി നമുക്ക്
കാണാതിരിക്കാം
ഈ ലോകത്തെ മറ്റുള്ളവര്‍ക്ക് വേണ്ടി നമുക്ക്
മിണ്ടാതിരിക്കാം
ഈ ലോകത്തെ മറ്റുള്ളവര്‍ക്ക് വേണ്ടി നമുക്ക്
ഓര്‍ക്കാതിരിക്കാം
പക്ഷെ അപ്പോഴും എന്‍റെ ഹൃദയം നിനക്ക് വേണ്ടി
മിടിക്കുന്നുണ്ടാവും