Friday, January 1, 2016



ചുട്ടുപൊള്ളുന്ന 
വേനല്‍ച്ചൂടിന്‍റെ 
പകലില്‍ നിന്നുകൊണ്ട് 
ഏകാന്തതയുടെ 
തണുപ്പുള്ള 
രാത്രിമഴയെ 
സ്വപ്നം കാണുന്നു ഞാന്‍ .

എന്തുകൊണ്ടെന്നറിയില്ല ......., 
ജനിക്കാന്‍ പത്ത് വര്‍ഷം വൈകിപ്പോയി എന്ന്‍ എപ്പോഴും തോന്നാറുണ്ട് ... 
എഴുപതുകളില്‍ ജനിക്കേണ്ടവനായിരുന്നു ഞാന്‍ . നഷ്ടപ്പെട്ടുപോയത് ഏറ്റവും നല്ലൊരു കാലഘട്ടമായിരുന്നു . 
ഒരുപാട് അസുയയുണ്ട് ഇപ്പോഴും മനസ്സില്‍ , എഴുപതുകളിലെ കുട്ടികളോടും എണ്‍പതുകളിലെ യുവാക്കളോടും

ചില ബന്ധങ്ങള്‍ 
അങ്ങനെയാണ് ,
ഒരുപാടകലെ ...

ഒരുപാടുകാലം 
ഒന്നുമൊന്നുമറിയാതെ-

യിരിക്കുമ്പോഴും 
ഹൃദയത്തെ നുള്ളി 

നോവിക്കാന്‍ 
ചെറിയോരോര്‍മ മതി . . .
കണ്ണു നിറഞ്ഞൊഴുകാന്‍ 

ഒരു വാക്കുമതി . . .

മാവ്


തണൽ തരും 

പഴം തരും 
ഓർമകളിൽ സൂക്ഷിക്കാൻ 
മാമ്പഴക്കാലം തരും 
ഒടുവിലൊരുപിടി ചാരമായെരിയാൻ
ഉണങ്ങിയ ചില്ലകൾ തരും.