Sunday, October 15, 2017

ലേബർ റൂം

ഒക്ടോബർ 15,
സമയം രാത്രി 10.30.
ഞാൻ ലേബർ റൂമിന് മുന്നിൽ നിൽക്കുകയാണ്..
അതിനകത്ത് എന്റെ രണ്ടു ജീവനുകൾ ഉണ്ട്.. ഒമ്പത് മാസം തികഞ്ഞ ഒരു കുരുന്നു ജീവൻ, എന്റെ കുഞ്ഞ്  പുറത്തേക്കു വരാൻ വെമ്പൽ കൊള്ളുമ്പോൾ,  ജീവിതത്തിലെ ഏറ്റവും വലിയ വേദന അനുഭച്ചുകൊണ്ട് എന്റെ ഭാര്യയും.
അശ്വതീ...
ഞാനുണ്ട് കൂടെ എപ്പോഴും ..
നിന്റെ മാഷ്.

Monday, December 12, 2016

ഞാനും ഞാനുമെന്റാളും

കാർമേഘം

ഒരിക്കലൊരിക്കൽ
മാനത്ത്
ഒരു
കാർമേഘമുണ്ടായിരുന്നു . വരണ്ടുണങ്ങിയ ഭൂമിയിലേക്ക് മഴയായ് പൊഴിയാൻ
കൊതിച്ച
ഒരു കാർമേഘം . .
പക്ഷേ...

Friday, January 1, 2016



ചുട്ടുപൊള്ളുന്ന 
വേനല്‍ച്ചൂടിന്‍റെ 
പകലില്‍ നിന്നുകൊണ്ട് 
ഏകാന്തതയുടെ 
തണുപ്പുള്ള 
രാത്രിമഴയെ 
സ്വപ്നം കാണുന്നു ഞാന്‍ .

എന്തുകൊണ്ടെന്നറിയില്ല ......., 
ജനിക്കാന്‍ പത്ത് വര്‍ഷം വൈകിപ്പോയി എന്ന്‍ എപ്പോഴും തോന്നാറുണ്ട് ... 
എഴുപതുകളില്‍ ജനിക്കേണ്ടവനായിരുന്നു ഞാന്‍ . നഷ്ടപ്പെട്ടുപോയത് ഏറ്റവും നല്ലൊരു കാലഘട്ടമായിരുന്നു . 
ഒരുപാട് അസുയയുണ്ട് ഇപ്പോഴും മനസ്സില്‍ , എഴുപതുകളിലെ കുട്ടികളോടും എണ്‍പതുകളിലെ യുവാക്കളോടും

ചില ബന്ധങ്ങള്‍ 
അങ്ങനെയാണ് ,
ഒരുപാടകലെ ...

ഒരുപാടുകാലം 
ഒന്നുമൊന്നുമറിയാതെ-

യിരിക്കുമ്പോഴും 
ഹൃദയത്തെ നുള്ളി 

നോവിക്കാന്‍ 
ചെറിയോരോര്‍മ മതി . . .
കണ്ണു നിറഞ്ഞൊഴുകാന്‍ 

ഒരു വാക്കുമതി . . .

മാവ്


തണൽ തരും 

പഴം തരും 
ഓർമകളിൽ സൂക്ഷിക്കാൻ 
മാമ്പഴക്കാലം തരും 
ഒടുവിലൊരുപിടി ചാരമായെരിയാൻ
ഉണങ്ങിയ ചില്ലകൾ തരും.